Skip to main content

എറണാകുളം അറിയിപ്പുകള്‍1

വാഹനലേലം
കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ ഒരു കാര്‍, ഒരു ഓട്ടോറിക്ഷ, 23 ഇരുചക്രവാഹനങ്ങള്‍ ഒരു ടൊയോട്ടാ ക്വാളിസ്, ഒരു ഓട്ടോ ടാക്‌സി എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി മാര്‍ച്ച് 14-ന് രാവിലെ 11-ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍ 0484-2786848) പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമാകുന്നതായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താത്പര്യമുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

 

കുസാറ്റില്‍ ഫയര്‍ അദാലത്ത് 25 ന്

 

കൊച്ചി: 'അദാലത്ത് - പരാതി രഹിത ഉന്നത വിദ്യാഭ്യാസ വകുപ്പിനായി' എന്ന സന്ദേശവുമായി ഉന്നതവി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നയിക്കുന്ന ഫയല്‍ അദാലത്ത്് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 25 ന്  സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന അദാലത്തില്‍ 150 ഓളം പരാതികളാണ് പരിഗണിക്കുന്നത്.  

 

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പട്ടിക പ്രസിദ്ധികരിച്ചു

 

പിന്നോക്ക വിഭാഗ വികസനവകുപ്പ് നടപ്പിലാക്കിവരുന്ന മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19 ബാങ്കിംഗ് /ഗേറ്റ് /മാറ്റ്/ യുജിസി /സിവില്‍ സര്‍വീസ് എന്നീ വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക www.bcdd.kerala.gov.inവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട;് പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 26ന് വൈകിട്ട് അഞ്ചിനുമുമ്പ് വകുപ്പ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു

date