Post Category
പി.എം.എം.വി.വൈ പദ്ധതി: വിതരണം ചെയ്തത് 75.90 കോടി രൂപ
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന (പി.എം.എം.വി.വൈ) പദ്ധതിയിൽ 2019 ജനുവരി 21 വരെ വിതരണം ചെയ്തത് 75.90 കോടി രൂപ. 2,27,110 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 2018 ജനുവരി മുതലാണ് അപേക്ഷകൾ സ്വീകരിച്ചത്. സ്ത്രീകളുടെ ആദ്യ ഗർഭധാരണം, ആദ്യ പ്രസവം എന്നിവയാണ് ആനുകൂല്യത്തിന് പരിഗണിക്കുന്നത്. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഗുണഭോക്താവിനുണ്ടാവണം. ഈ അക്കൗണ്ടിലേക്കാണ് തുക നൽകുന്നത്. 5000 രൂപയാണ് ആനുകൂല്യം. ഇതു സംബന്ധിച്ച മാർഗനിർദ്ദേശം wcd.nic.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 697/19
date
- Log in to post comments