'നവകേരള നിർമിതിയിലെ നവീന സാങ്കേതിക വിദ്യകൾ' സെമിനാർ 25ന്
സംസ്ഥാനമന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി 'നവകേരളം നിർമിതിയിലെ നവീന സാങ്കേതിക വിദ്യകൾ' എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ നാളെ (ഫെബ്രുവരി 25) രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണസമിതി ഹാളിൽ പി കെ ശ്രീമതി ടീച്ചർ എം പി ഉദ്ഘാടനം ചെയ്യും. ജെയിംസ് മാത്യു എം എൽ എ അധ്യക്ഷനായിരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശൻ മുഖ്യാതിഥിയാവും. ചെന്നൈ ഐ.ഐ.ടിയിലെ ഷിന്റോ പോൾ സെമിനാർ വിഷയാവതരണം നടത്തും. ടൗൺ സ്ക്വയറിൽ വൈകിട്ട് ആറ് മണിക്ക് ടി.പി വിവേക് അവതരിപ്പിക്കുന്ന സ്നേഹ ഗീതങ്ങളും ഏഴ് മണിക്ക് കോഴിക്കോട് നവചേതനയുടെ നയാപൈസ നാടകവും അരങ്ങേറും.
24ന് വൈകീട്ട് ആറിന് രാജസ്ഥാൻ കലാകാരന്മാരുടെ ഭവായി ഡാൻസും ബഡായി ബംഗ്ലാവ് ഫെയിം ആര്യയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് എന്നിവ ഉണ്ടാവും. തുടർന്ന് ഷാഡോ ഡാൻസ്, എൽ.ഇ.ഡി ഡാൻസ് എന്നിവ അരങ്ങേറും.
25ന് വൈകീട്ട് ആറ് മുതൽ ടി.പി വിവേക് അവതരിപ്പിക്കുന്ന സ്നേഹ ഗീതങ്ങൾ, 'നയാപൈസ' നാടകം എന്നിവയുമാണ് അരങ്ങേറുക. 26ന് വൈകിട്ട് അഞ്ചു മണിക്ക് ടൗൺ സ്ക്വയറിൽ നവോത്ഥാന സംഗമം നടക്കും. ശേഷം ആറ് മണിക്ക് ഫോക്ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും അരങ്ങേറും. പ്രശസ്ത പിന്നണി ഗായകൻ രതീഷ് കുമാർ പല്ലവി അവതരിപ്പിക്കുന്ന മധുര ഗീതങ്ങളാണ് 27ന് വൈകുന്നേരം അരങ്ങിലെത്തുക.
- Log in to post comments