Post Category
വെടിക്കെട്ടിന് അനുമതിയില്ല
പെരിങ്ങോട്ടുകര ശ്രീ. സോമശേഖര ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് തെക്ക് വിഭാഗത്തിന്റെ വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതിയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷയനുസരിച്ചുളള അവശ്യവിവരങ്ങല് നല്കാന് അപേക്ഷകന് കഴിയാത്തതിനെ തുടര്‍ന്നാണ് അപേക്ഷ നിരസിച്ചത്. നിയമാനുസൃത അനുമതിയില്ലാത്ത വെടിക്കെട്ട് നടത്തുന്നത് നിരോധിതവും ശിക്ഷാര്‍ഹവുമാണ്. വെടിക്കെട്ട് പൊതുപ്രദര്‍ശനം നടക്കാതെ നോക്കാന്‍ നടപടിയെടുക്കണമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
date
- Log in to post comments