Skip to main content

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ്‌ 25 മുതല്‍ 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച്‌ കുട്ടനെല്ലൂര്‍ ഗവ. കോളേജില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെ അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ്‌ നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, സി. അച്യുതമേനോന്‍ ഗവ. കോളേജ്‌, ചേതന മീഡിയ ഇന്‍സ്‌റ്റിറ്റിയൂട്ട, നവചിത്ര ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ഡോക്യുമെന്ററി ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌. 25 ന്‌ രാവിലെ 10 ന്‌ കോളേജ്‌ സെമിനാര്‍ ഹാളില്‍ മേയര്‍ അജിത വിജയന്‍ ഉദ്‌ഘാടനം ചെയ്യും. കൗണ്‍സിലര്‍ എം.എന്‍. ശശിധരന്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകരായ പ്രിയനന്ദനന്‍, കെ.ആര്‍ മനോജ്‌ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ എം. വേണുകുമാറിന്റെ പ്രളയശേഷം ഹൃദയപക്ഷം, പ്രിയനനന്ദനന്റെ വൈലോപ്പിള്ളി ഒരു കാവ്യജീവിതം, ടി.വി. ചന്ദ്രന്റെ രാമുകാര്യാട്ട്‌ സ്വപ്‌നവും സിനിമയും, വി.ആര്‍. ഗോപിനാഥിന്റെ ദേവനായകന്‍ പ്രേംനസീര്‍, മധുപാലിന്റെ പ്രൊഫ. എം.കെ. സാനു മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. 
26 ന്‌ രാവിലെ 10 മുതല്‍ ടി. രാജീവ്‌ നാഥിന്റെ പി. പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍, എം.ജി. ശശിയുടെ അഴീക്കോട്‌ മാഷ്‌, കെ.പി കുമാരന്റെ സി.വി രാമന്‍പിള്ള വാക്കിന്റെ രാജശില്‌പി, ജയരാജിന്റെ കടമ്മന്‍- പ്രകൃതിയുടെ പടയണിക്കാരന്‍, പി.ടി. കുഞ്ഞുമുഹമ്മദിന്റെ എന്‍.പി. മുഹമ്മദ്‌ എന്നീ ഡോക്യുമെന്ററികളാണ്‌ പ്രദര്‍ശിപ്പിക്കുക. 
27 ന്‌ രാവിലെ 10 മുതല്‍ നീലന്റെ പ്രേംജി - ഏകലോചനജന്മം, എം.പി. സുകുമാരന്‍ നായരുടെ പൊന്‍കുന്നം വര്‍ക്കി, കെ.ജി. ജോര്‍ജിന്റെ വള്ളത്തോള്‍ മഹാകവി, പി. ബാലചന്ദ്രന്റെ വി. സാംബശിവന്‍ കഥാകഥനത്തിന്റെ രാജശില്‌പി, ടി.കെ. രാജീവ്‌ കുമാറിന്റെ രാഗം മണിരംഗ്‌ ഡോക്യുമെന്ററികളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ഡോക്യുമെന്ററി ഫെസ്റ്റിനോടനുബന്ധിച്ച്‌ വിവിധ ദിവസങ്ങളില്‍ ചലച്ചിത്ര സംവിധായകരായ എം.പി. സുകുമാരന്‍ നായര്‍, നീലന്‍, എം.ജി. ശശി, ചേതന മീഡിയ ഇന്‍സറ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ ഫാ. ബെന്നി ബെനഡിക്ട്‌, കുട്ടനെല്ലൂര്‍ ഗവ. കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. സി.സി. ബാബു, ഡോ. സി.എസ്‌. ബിജു, ഡോ. പി.എസ്‌. മനോജ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

date