അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ പാസിങ് ഔട്ട് പരേഡ് 25 ന്
പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഫെബ്രുവരി 25 രാവിലെ 7.30 ന് രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ നടക്കും. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചവര്‍ക്കുളള പുരസ്‌ക്കാരങ്ങളും മന്ത്രി വിതരണം ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ.ഡി.ജി.പി. സൂധേഷ്‌കുമാര്‍, കേരള പോലീസ് അക്കാദമി ഡയറക്‌ടര്‍ ആന്‍ഡ് എ.ഡി.ജി.പി. ട്രെയിനിങ്ങ് ഡോ.ബി.സന്ധ്യ എന്നിവരും അഭിവാദ്യം സ്വീകരിക്കും. പോലീസ-മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിലേക്ക് നിയമിച്ച 173 അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ 4 മാസം പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഒരു വനിതയും ഉള്‍പ്പെടും. പരിശീലന കാലയളവില്‍ കായികപരിശീലനം കൂടാതെ റോഡ് സുരക്ഷ എന്‍ഫോഴ്‌സ്‌മെന്റ്, സി പി ആര്‍ സി, ഐ പി സി, മോട്ടോര്‍ വാഹന നിയമങ്ങള്‍, ഫോറന്‍സിക് സയന്‍സ്, നീന്തല്‍, യോഗ, കരാട്ടെ, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍, പ്രഥമ ശുശ്രൂഷ എന്നിവയിലും പരിശീലനം നല്‍കി. പരിശീലനാര്‍ത്ഥികളില്‍ 7 പേര്‍ എം ടെക്ക്, 59 പേര്‍ ബി ടെക്ക്, 4 പേര്‍ ബി ഇ, 103 പേര്‍ ഡിപ്ലോമ യോഗ്യതയുളളവരാണ്.
- Log in to post comments