Skip to main content

പുരാവസ്‌തു മ്യൂസിയം പുതിയ പദ്ധതികളുടെ പ്രവര്‍ത്തനോദ്‌ഘാടനം 25 ന്‌

പുരാവസ്‌തു വകുപ്പ്‌ ശക്തന്‍ തമ്പുരാന്‍ കൊട്ടരത്തില്‍ 1.75 കോടി രൂപ വിനിയോഗിച്ച്‌ പൂര്‍ത്തീകരിച്ച പദ്ധതികളുടെ സമര്‍പ്പണവും 5 കോടി രൂപയുടെ പുതിയ പ്രവര്‍ത്തനോദ്‌ഘാടനം ഫെബ്രുവരി 25 രാവിലെ 10 ന്‌ പുരാരേഖ-മ്യൂസിയം വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നിര്‍വഹിക്കും. കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത വിജയന്‍, സി എന്‍ ജയദേവന്‍ എംപി എന്നിവര്‍ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയര്‍ പി റാഫി ജോസ്‌, സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയംഗങ്ങളായ ഷീബ ബാബു, എം എല്‍ റോസി, ഫ്രാന്‍സിസ്‌ ചാലിശ്ശേരി, ഷീന ചന്ദ്രന്‍, പി സുകുമാരന്‍, ലാലി ജെയിംസ്‌ തുടങ്ങിയവര്‍ ആശംസ നേരും. പുരാവസ്‌തു വകുപ്പ്‌ ഡയറക്‌ടര്‍ ജെ രജികുമാര്‍ സ്വാഗതവും ശക്തന്‍ തമ്പുരാന്‍ കൊട്ടരം ക്യൂറേറ്റര്‍ നന്ദിയും പറയും.
 

date