Post Category
നാട്ടിക ഗ്രാമപഞ്ചായത്ത് : ബജറ്റ് അവതരണം നടന്നു
നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ദരിദ്രനിര്മ്മാര്ജ്ജനം, കാര്‍ഷികവികസനം ഭവന നിര്‍മ്മാണം, ആരോഗ്യമേഖല എന്നിവക്ക് ഉന്നല്നല്കുന്ന ബഡ്ജറ്റ് പഞ്ചായത് പ്രസിഡന്റ് പി വിനുവിന്റെ അധ്യക്ഷതയില്‍ വൈസ് പ്രേസിഡന്റ് കെ എ ഷൗക്കത്തലി അവതരിപ്പിച്ചു. 13.22 കോടി വരവും 12.87 കോടി ചിലവും 34.24 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റില്‍ ദാരിദ്രനിര്മാര്ജനത്തിന് 1.80 കോടി, അടിസ്ഥാന സൗകര്യ വികസനത്തിന് 1.24 കോടി, കാര്‍ഷികമേഖലക്കു 68.74 ലക്ഷം, ഭവന നിര്‍മ്മാണത്തിന് 50.7 ലക്ഷം രൂപയും ആരോഗ്യമേഖലക്കു 25 ലക്ഷം രൂപയുമാണ് മാറ്റിവെച്ചിരിക്കുന്നതു. പഞ്ചായത്ത് അംഗങ്ങള്‍ സെക്രട്ടറി സി എ വര്‍ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ആര് എച്ച് നിനിത, വകുപ്പ് ഉദോഗ്യസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments