വാഹന ലേലം
നികുതി കുടിശ്ശിക ഈടാക്കുന്നതിലേക്കായി കണ്ടുകെട്ടിയ കെ.എല്‍.18 ബി-9223 നമ്പര്‍ എല്‍.വി.ജി ടിപ്പര്‍ വാഹനം ഫെബ്രുവരി 28 ന് രാവിലെ 11 മണിക്ക് തിരവളളൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
17 മരങ്ങളുടെയും റോഡ് റോളറിന്റെയും ലേലം 5 ന്
ദേശീയപാത വിഭാഗം കോഴിക്കോടിന്റെ കീഴിലെ സി.ആര്.എഫ് പ്രവൃത്തിയില്പെട്ട മേക്കുന്ന് - കുഞ്ഞിപ്പളളി - ചോറോട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട മുറിച്ചു മാറ്റേണ്ട 17 മരങ്ങളുടെയും, ദേശീയപാത വിഭാഗം കോഴിക്കോടിന്റെ കീഴിലെ വടകര സെക്ഷനിലെ റോഡ് റോളറിന്റെയും ലേലം മാര്‍ച്ച് അഞ്ചിന് ദേശീയപാത സെക്ഷന്‍ വടകര ഓഫീസില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ - 0495 2727765.
മരങ്ങളുടെ ലേലം 27 ന്
ദേശീയപാത വിഭാഗം കോഴിക്കോടിന്റെ കീഴിലെ സി.ആര്.എഫ് പ്രവൃത്തിയില്പെട്ട കൊയിലാണ്ടി - മുത്താമ്പി - അരിക്കുളം റോഡിന്റെ പുനരുദ്ധാരണപ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റേണ്ട എസ്.ആര് നമ്പര്‍ എ5/4068, 4068(1), 4068(2), 4068(3) ല്‍ പെട്ട മരങ്ങളുടെ ലേലം ഫെബ്രുവരി 27 ന് ദേശീയപാത സെക്ഷന്‍ വടകര ഓഫീസില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ - 0495 2727765.
- Log in to post comments