Post Category
സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
വെളളയില്‍ ജനമൈത്രി പോലീസ് സ്റ്റേഷന്റെയും കടലോര ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തോപ്പയില്‍ ഗവ.എല്‍.പി.സ്കൂളില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ നടന്ന പരിപാടി നോര്‍ത്ത് പോലീസ് അസി. കമ്മീഷണര്‍ എ.വി പ്രദീപ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.അലോഷ്യസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആയിഷാബി, സി.എം.ഓ ഡോ ജസ്സി, എ.എസ്.ഐ മുരളി, സിപിഓ രതീഷ്കുമാര്‍, റഹിം, ഹര്ഷന് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ യദുനന്ദനന്‍, ഷറഫുദ്ദീന്, പുണ്യ, സാനിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവരെയും പൊന്നാട നല്‍കിയാണ് സ്വീകരിച്ചത്. കൂടാതെ സൗജന്യമായി മരുന്നുകളും കിറ്റുകളും വിതരണം ചെയ്തു.
date
- Log in to post comments