Post Category
ഫയല്‍ അദാലത്ത് 4 ന്
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തര മേഖലാ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെട്ട്, എയ്ഡഡ് കോളേജുകളുടെ പരിഹരിക്കപ്പെടാത്ത ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് നടത്തും. മാര്‍ച്ച് നാലിന് രാവിലെ 10 മണി മുതല്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ഫെബ്രുവരി 28 നോ അതിനു മുമ്പോ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തര മേഖലാ ഉപഡയറക്ടറുടെ കാര്യാലയം, നോര്‍ത്ത് സോണ്‍, കോഴിക്കോട് മാനാഞ്ചിറ - 673001 എന്ന വിലാസത്തില്‍ നല്‍കണം. ഈ ഓഫീസുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കും അദാലത്തില്‍ പങ്കെടുക്കാം. ഫോണ്‍ - 0495 2722215.
date
- Log in to post comments