Skip to main content

തൊഴിലന്വേഷകര്‍ക്കായി ശില്‍പശാല 

വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്താനും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും  പരീക്ഷ രീതികളെ കുറിച്ച് തൊഴിലന്വേഷകരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നെഹ്റു യുവകേന്ദ്ര ഏകദിന കരിയര്‍ ശില്പശാല സംഘടിപ്പിക്കും.  മാര്‍ച്ച് ഒന്നിന് സിവില്‍ സ്റ്റേഷനിലെ  ജില്ലാ  പ്ലാനിംഗ് ഹാളിലാണ് പരിപാടി. വിവിധ  മത്സര പരീക്ഷകള്‍ക്ക് തെയ്യാറെടുക്കുന്നവര്‍ ബയോഡാറ്റ സഹിതം എത്തണം. പങ്കെടുക്കുന്നവര്‍ രാവിലെ 9.30ന് പ്ലാനിംഗ് ഹാളില്‍ എത്തിച്ചേരണമെന്ന് നെഹ്റുയുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 0495-2371891.  റ്യര.സീ്വവശസീറല@ഴാമശഹ.രീാ.

date