Skip to main content

അതിജീവനം ഡോക്യൂഫെസ്റ്റിന് ഇന്നുമുതല്‍ തൃക്കരിപ്പൂരില്‍

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി  ഇന്‍ഫര്‍മേഷന്‍ ആന്റ്  പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യൂഫെസ്റ്റിന് ഇന്ന്(25) തുടക്കം. ഇന്ന് വൈകീട്ട് നാലിന്  തൃക്കരിപ്പൂര്‍ ടൗണ്‍ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു ഡോക്യൂഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ  അധ്യക്ഷത വഹിക്കും.സിനി ഡോക്യൂമെന്ററി സംവിധായകന്‍ ഫാറൂക്ക് അബ്ദുള്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം  മധുസൂദനന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ പി വി അനുമോദ് നന്ദിയും പറയും.തുടര്‍ന്ന് പ്രളയശേഷം ഹൃദയപക്ഷം (എം വേണുകുമാര്‍), ദേവനായകന്‍- പ്രേംനസീര്‍ (വി ആര്‍ ഗോപിനാഥ്), കടമ്മന്‍- പ്രകൃതിയുടെ പടയണിക്കാരന്‍ (ആര്‍ ജയരാജ്) എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

രണ്ടാം ദിനമായ നാളെ(26) വൈകീട്ട് ആറിന്  ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഡോക്യൂഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ രാജ്‌മോഹന്‍ നീലേശ്വരം, സി.പി ശുഭ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഡോക്യുമെന്ററികളായ ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികള്‍ (വിനോദ് മങ്കര), അഴീക്കോട് മാഷ് (എം ജി ശശി),  പ്രേംജി-ഏകലോചന ജന്മം (നീലന്‍) എന്നിവ പ്രദര്‍ശിപ്പിക്കും.

ഫെബ്രുവരി 27 ന് വൈകീട്ട് ആറിന് നടക്കുന്ന സംവാദത്തില്‍ കെ  ഗിരീഷ് കുമാര്‍, വി.കെ  അനില്‍കുമാര്‍, ശിവകുമാര്‍ കാങ്കോല്‍, എ.ശ്രീകാന്ത് എന്നിവര്‍  പങ്കെടുക്കും. തുടര്‍ന്ന് ഡോക്യുമെന്ററികളായ എന്‍.പി മുഹമ്മദ് (പി ടി കുഞ്ഞുമുഹമ്മദ്), കഥാകഥനത്തിന്റെ രാജശില്‍ പി-വി സാംബശിവന്‍ (പി ബാലചന്ദ്രന്‍) വളളത്തോള്‍ മഹാകവി (കെ.ജി ജോര്‍ജ്ജ്) എന്നിവ പ്രദര്‍ശിപ്പിക്കും. 

date