Skip to main content

1000 ദിനാഘോഷം കലാസന്ധ്യയില്‍  ഇന്ന്(23.2.19) നൃത്തോത്സവം

 

സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നിറവ് 2019 പ്രദര്‍ശന വിപണനമേളയില്‍ കലാസന്ധ്യയില്‍ ഇന്ന് (ശനിയാഴ്ച) വൈകിട്ട് 5.30ന് പാലക്കാട് ആലത്തൂര്‍ ആഷ്ബിന്‍ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തോത്സവം അരങ്ങേറും.

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം : സെമിനാര്‍ ഇന്ന് (23)

 

 സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ഇന്ന് (23) രാവിലെ 10 മണി മുതല്‍  ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിലെ മന്ത്രിസഭ 1000 ദിനാഘോഷത്തിന്റെ വേദിയില്‍ നടക്കും. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സെമിനാറില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ.രതീഷ് കാളിയാടന്‍ മുഖ്യാതിഥിയും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ കാഞ്ചിയാര്‍ രാജന്‍ മുഖ്യപ്രഭാഷണവും നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, സമഗ്രശിക്ഷ കേരള ഡി.പി.ഒ ജോര്‍ജ്ജ് ഇഗ്നേഷ്യസ് അറക്കുളം ബി.പി.ഒ മുരുകന്‍ വി അയത്തില്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

date