Post Category
അഞ്ചുനാടിന് ആവേശമായി മൂന്നാര്‍ - മറയൂര്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനം
ഇടുക്കി ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ മൂന്നാര്‍ -മറയൂര്‍ റബറൈസ്ഡ് റോഡ് ഉദ്ഘാടനം ആഹ്ളാദവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തില്‍ മറയൂരില്‍ അഡ്വ. ജോയിസ് ജോര്‍ജ്ജ് എം പി നിര്‍വഹിച്ചു. എസ് രാജേന്ദ്രന് എം എല്‍ എ അധ്യക്ഷനായിരുന്നു. മൂന്നാര്‍ മുതല്‍ മറയൂര്‍ വരെ നാല്പത് കിലോമീറ്റര്‍ നീളത്തില്‍ നിലവിലുള്ള റോഡ് റബറൈസ്ഡ് ചെയ്യുന്നതിനായി ശബരി മല ഉത്സവഫണ്ടില് നിന്നും ഇരുപത് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
മറയൂര്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ആരോഗ്യദാസ്.സി പി ഐ എം ഇടുക്കി ജില്ലാകമ്മറ്റിയംഗം എം ലക്ഷ്മണന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്‍സി ആന്റണി, ബി ജെ പി മറയൂര്‍ പ്രസിഡന്റ് എ രാജ് കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാഹെന്ട്രി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments