Skip to main content
തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന അടിമാലിയിലെ ലൈഫ്മിഷന്‍ ഫ്‌ളാറ്റ്

അടിമാലിയിലെ ലൈഫ്മിഷന്‍ ഫ്‌ളാറ്റ് 25ന് ഉദ്ഘാടനം

 

ലൈഫ്മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്ക് നല്‍കുന്നതിനായി ഏറ്റെടുത്ത അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവില്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള 217 ഫ്‌ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം 25ന് വൈകിട്ട് അഞ്ചിന് അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ്. രാജേന്ദ്രന്‍ എംഎല്‍.എ അധ്യക്ഷനായിരിക്കും. 

അടിമാലി ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഈ ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനം തൊഴില്‍ എക്‌സൈസ് വകുപ്പ്മന്ത്രി റ്റി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, നവകേരള മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

date