വൈദ്യുതിയെ മെരുക്കാനുള്ള മാര്‍ഗനിര്‍ദേശവുമായി വൈദ്യതി ബോര്‍ഡ്
ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിലെ പ്രദര്‍ശന മേള സന്ദര്‍ശിച്ചാല്‍ വൈദ്യുതി സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മനസിലാക്കാം, വിരസത ഇല്ലാതെ വളരെ രസകരമായി. ഒപ്പം വൈദ്യതി സുഗമമായി വീടുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും മനസിലാക്കാം. വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുന്ന മീറ്റര്‍, സബ് സ്റ്റേഷനില്‍ ഉപയോഗിക്കുന്ന വിവിധതരം മെഷീനുകള്‍, വൈദ്യൂതി കമ്പി തട്ടി നില്കുന്ന മരങ്ങള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങി വ്യത്യസ്തമാര്‍ന്നതും വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതുമായ പലതരം മെഷീനുകള്‍ തുടങ്ങിയവയും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നു. വൈദ്യുതി വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ്ഡ് ആക്കുന്നതിന്റെ ഭാഗമായി നിരവധി സൗകര്യങ്ങള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ടോള്‍ ഫ്രീ നമ്പര്‍ ആയ 1912 ലേക്കോ 0471 2555544 എന്ന നമ്പറിലേക്കോ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങള്‍ അറിയിക്കാവുന്നതാണ്. പരാതികള്‍ വാട്സ് ആപ്പിലൂടെ 9496001912 എന്ന നമ്പരിലേക്കും അയയ്ക്കാം. ംംം.സലെയ.ശി എന്ന വെബ്സൈറ്റ് വഴി കറണ്ട് ചാര്‍ജ് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടും ചെക്കും ഡിമാന്റ് ഡ്രാഫ്റ്റ്, മണിയോര്‍ഡര്‍, തുടങ്ങി ഓണ്‍ലൈന്‍ വഴിയും അടക്കാനുള്ള സൗകര്യവും ഇപ്പോള്‍ ഉണ്ട്.
- Log in to post comments