Skip to main content
ഒരുസെന്റില് മല്സ്യകൃഷി പരിചയപ്പെടുത്തുന്ന ഫിഷറീസ് വകുപ്പിന്റെ സ്റ്റോള്

ഒരു സെന്റിലെ മത്സ്യകൃഷിയില്‍ നിന്നും 825000 രൂപ വരുമാനം നേടാം

 

 

 

ഒരു സെന്റിലെ മത്സ്യകൃഷിയില്നിന്നും 825000 രൂപ വരുമാനം നേടാം, എങ്ങനെയെന്നല്ലേ? മാതൃകാ കൃഷിയൊരുക്കി ഇത് വിശദീകരിക്കുകയാണ് ഇടുക്കി പ്രദര്ശന വിപണനമേളയിലെ സ്റ്റാളിലൂടെ ഫിഷറീസ് വകുപ്പ്. സ്ഥലപരിമിതിയുള്ളവര്ക്ക് പോലും മത്സ്യകൃഷിയും പച്ചക്കറി കൃഷിയും യോജിപ്പിച്ച് ചെയ്യാവുന്ന നൂതനാശയത്തിന്റെ മാതൃകയാണ് സ്റ്റാളിന്റെ പ്രത്യേകത. വെറും ഒരു സെന്റ് ഭൂമിയില്പടുതാകുളം ഒരുക്കി ഒരു വര്ഷം 4000കിലോഗ്രാം മത്സ്യം ഉല്പ്പാദിപ്പിക്കുവാന്സാധിക്കുകയും 825000 രൂപയുടെ വരുമാനവും ലഭ്യമാകും. സ്ഥലപരിമിതി നേരിടുന്നവര്ക്കും ഫ്ലാറ്റുകളില്താമസിക്കുന്നവര്ക്കുപോലും ഇത്തരത്തില്തങ്ങളുടെ ഭവനത്തില്കൃഷി ഒരുക്കുവാന്കഴിയും. ഒരു സെന്റ് ഭൂമിയില്നിര്മിക്കുന്ന പടുതാക്കുളത്തില്നിന്നും ജല പുനഃ ചംക്രമണത്തില്നിന്നും 3 സെന്റ് ഗ്രോ ബെഡില്വര്ഷം 25000 രൂപയുടെ പച്ചക്കറികളും ഉല്പ്പാദിപ്പിക്കുവാനും കൂടാതെ വീട്ടിലെ ആവശ്യങ്ങള്ക്കായുള്ളതും ലഭ്യമാകും. വര്ഷത്തില്‍ 2 തവണ വിളവെടുക്കുകയും ചെയ്യാം. ഗിഫ്റ്റ് തിലോപ്പിയ എന്ന മത്സ്യമാണ് ഇത്തരത്തിലുള്ള മല്സ്യകൃഷിക്ക് അനുയോജ്യമായിട്ടുള്ളത്. മല്സ്യകൃഷിക്ക് ആവശ്യമുള്ള 4000 ലിറ്റര്വെള്ളം കൃഷി അവസാനിപ്പിക്കുമ്പോളും അതെ അളവില്തന്നെ കാണും. ഇതേ വെള്ളമാണ് കൃഷിക്കായും ഉപയോഗിക്കുന്നത്. മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം ആയതിനാല്അവയില്സൂക്ഷ്മ ജീവകങ്ങള്കൂടുതല്കാണും അവ കൃഷിയുടെ വളര്ച്ചയെ ത്വരിതപ്പെടുത്തും. പയര്‍, ബീന്സ്, മുളക്, വെണ്ട മുതലായ പച്ചക്കറികള്ഇത്തരത്തില്കൃഷി ചെയ്യുവാന്സാധിക്കും.

ഇത്തരത്തില്മൂന്ന് തരം മത്സ്യ കൃഷികളാണ് ഇവിടെ ജനങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. മത്സ്യ കൃഷി താല്പര്യമുള്ളവര്ഫിഷറീസ് വകുപ്പില്അപേക്ഷ നല്കാം. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്ഭൂമി സന്ദര്ശിച്ചതിനു ശേഷം കര്ഷകന് വിദഗ്ധ ട്രെയിനിങ് നല്കും. തുടര്ന്ന് മത്സ്യ  കൃഷി ചെയ്യുവാനുള്ള അനുമതി ലഭിക്കും. ഏകദേശം 6 ലക്ഷം രൂപ മുതല്മുടക്കുള്ള  കൃഷിക്ക് 40 ശതമാനം സബ്സിഡി ഫിഷറീസ് വകുപ്പ് നല്കും. കൂടുതല്വിവരങ്ങള്ക്ക് ജില്ലാ ജലകൃഷി വ്യാപന കേന്ദ്രം, കുമളി, ഇടുക്കിയുമായോ 04869 222326 എന്ന നമ്പറുമായോ ബന്ധപ്പെടുക.

 

date