കെൽട്രോൺ ഐ.ടി.ഹബ്ബ് ഉദ്ഘാടനം 27 ന്
കെൽട്രോൺ ഐ.ടി.ബിസിനസ്സ് ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി തിരുവനന്തപുരം വെള്ളയമ്പലം കെൽട്രോൺ ക്യാമ്പസ്സിൽ പുതിയ ഐ.ടി.ഹബ്ബ് 27 ന് ഉച്ചയ്ക്ക് 12 ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഐ.ടി. പദ്ധതികൾക്കായുള്ള മികച്ച സജ്ജീകരണങ്ങളാണ് ഐ.ടി.ഹബ്ബിൽ ഒരുക്കിയിരിക്കുന്നത്. അറുപതോളം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യുന്നതിനുള്ള ക്യാബിനുകൾ, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, വ്യവസായ വകുപ്പ് സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷെർമിള മേരി ജോസഫ്, ഐ.ടി.മിഷൻ ഡയറക്ടർ ഡോ.എസ്.ചിത്ര, റിയാബ് ചെയർമാൻ എൻ.ശശിധരൻ നായർ, റിയാബ് സെക്രട്ടറി കെ.ജി.വിജയകുമാരൻ നായർ, സി-ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എം.ശശി, നിയുക്ത കെൽട്രോൺ ചെയർമാൻ എൻ.നാരായണമൂർത്തി, കെൽട്രോൺ മാനേജിങ് ഡയറക്ടർ ടി.ആർ.ഹേമലത തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 717/19
- Log in to post comments