Skip to main content

വ്യവസായസംരംഭകരുടെ വായ്പാകുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി  ഏപ്രിൽ 30 വരെ

 

സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന എടുത്തിട്ടുള്ള മാർജിൻമണി വായ്പാ കുടിശ്ശിക അടച്ചുതീർക്കാൻ കഴിയാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് ഈ മാസം 20 മുതൽ ഏപ്രിൽ 30 വരെ പ്രത്യേക ആനുകൂല്യം എന്ന നിലയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം മാർജിൻ മണി വായ്പാകുടിശ്ശിക ഈ കാലയളവിൽ ഒറ്റത്തവണയായി പുർണ്ണമായും അടച്ചു തീർക്കുന്നവർക്ക് പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി സാധാരണപലിശയുടെ 50% തുക ഇളവ് അനുവദിക്കും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വായ്പാകുടിശ്ശികക്കാർ ബന്ധപ്പെട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർമാരെ സമീപിക്കണമെന്ന് വ്യവസായവാണിജ്യ ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 718/19

date