വ്യാജ ഖാദി വില്‍പ്പന തടയാന്‍ നടപടി സ്വീകരിക്കും: മന്ത്രി ഇ പി ജയരാജന്
സംസ്ഥനത്തെ സ്വകാര്യ മേഖലകളില്‍ ഖാദി എന്ന പേരില്‍ വില്‍ക്കപ്പെടുന്ന തുണിത്തരങ്ങള്‍ യഥാര്‍ത്ഥ ഖാദിയല്ലെന്നും ഇത്തരം വ്യാജ ഖാദികളുടെ വില്‍പ്പന തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയില്‍ ലഭിക്കന്ന ഖാദി മറ്റ് സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്നതാണ്. ഖാദി എന്ന പേരിലാണ് ഇത് വില്‍പ്പന നടത്തുന്നത്. ഇതിന്റെ നഷ്ടം ഖാദി ബോര്‍ഡിനാണ്. ഖാദി തൊഴിലാളികള്‍ക്ക് തൊഴിലും ന്യായമായ കൂലിയും നല്കി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഖാദി തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏത് രീതിയിലുള്ള വസ്ത്രങ്ങളാണോ ജനങ്ങള്‍ക്ക് ആവശ്യം ആ രീതിയിലുള്ള ഖാദി വസ്ത്രങ്ങള്‍ ഖാദി ബോര്‍ഡ് മാര്‍ക്കറ്റിലെത്തിക്കും. കാലോചിതമായ വികസനത്തിലൂടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴിലും ആനുകൂല്യങ്ങളും നല്കാന് കഴിയത്തക്ക നിലയില്‍ ബോര്‍ഡിനെ ശക്തിപ്പെടുത്തും. അതിനാവശ്യമായ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും.
എന്റെ ഗ്രാമം തൊഴില്‍ പദ്ധതി പ്രകാരം 1220 തൊഴില്‍ അവസരങ്ങള്‍ ഈ വര്‍ഷം സൃഷ്ടിച്ചു. 393 സംഘങ്ങള്‍ ഉണ്ടാക്കി. 469 പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു. 1440 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. തേന്‍ ശേഖരിച്ച് വിപണനം നടത്തുന്നതിനായി ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഹണി ഹബ്ബ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
2018ലെ ഓണം ബക്രീദ് മേളയില്‍ ഉപഭോക്താകള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാനവിതരണവും ചടങ്ങില്‍ നടന്നു. ഖാദി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. മേയര്‍ ഇ പി ലത, പി കെ ശ്രീമതി ടീച്ചര്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ്, ഖാദി ബോര്‍ഡ് അംഗം കെ ധനഞ്ജയന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments