'നവകേരള നിര്‍മിതിയിലെ നവീന സാങ്കേതിക വിദ്യകള്‍'- സെമിനാര്‍ നാളെ
'നവകേരളം നിര്‍മിതിയിലെ നവീന സാങ്കേതിക വിദ്യകള്‍' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ നാളെ (ഫെബ്രുവരി 25) രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണസമിതി ഹാളില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി ഉദ്ഘാടനം ചെയ്യും. ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായിരിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍ മുഖ്യാതിഥിയാവും. ചെന്നൈ ഐ.ഐ.ടിയിലെ ഷിന്റോ പോള്‍ സെമിനാര്‍ വിഷയാവതരണം നടത്തും.
സംസ്ഥാനമന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി ടൗണ്‍ സ്‌ക്വയറില്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ടി പി വിവേക് അവതരിപ്പിക്കുന്ന സ്നേഹ ഗീതങ്ങളും ഏഴ് മണിക്ക് കോഴിക്കോട് നവചേതനയുടെ 'നയാപൈസ' നാടകവും അരങ്ങേറും.
നാളെ വൈകിട്ട് അഞ്ചു മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ നവോത്ഥാന സംഗമം നടക്കും. ആറ് മണിക്ക് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും അരങ്ങേറും.
- Log in to post comments