Skip to main content

ഇതര ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സ്  സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

 

ജില്ലാ പഞ്ചായത്ത് 2017- 18 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സംസ്ഥാന സാക്ഷരതാ മിഷൻ മുഖാന്തിരം നടത്തിയ ഇതര ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കളുടെ സംഗമവും വിജയികളുടെ സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത്  ഹാളിൽ പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. മാതൃഭാഷ മലയാളം പോലെ തന്നെ ദേശീയ ഭാഷ ഹിന്ദിയും ഇംഗ്ലീഷ് പോലുള്ള ഭാഷയും സായത്തമാക്കിയാൽ മാത്രമെ മാറുന്ന ലോകത്ത് മുന്നേറാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സിനും ഹയർസെക്കണ്ടറി തുല്യത കോഴ്‌സിനും  മികച്ച വിജയം കൈവരിച്ചവർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ ഉപഹാരം നൽകി.  

വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സെന്റർ കോ-ഓർഡിനേറ്റർമാർക്ക്  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശോഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. ടി റംല, എന്നിവർ  ഉപഹാരം നൽകി. പുതിയ നവചേതന സമഗ്ര ഇൻസ്ട്രക്ടർമാർക്കും പഠനോപകരണങ്ങൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സരസ്വതി, അജിത് മാട്ടൂൽ, ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസി. കോ-ഓർഡിനേറ്റർ ടി.വി. ശ്രീജൻ എന്നിവർ സംസാരിച്ചു.

 

 

date