Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നവോത്ഥാന സംഗമം നാളെ (ഫെബ്രുവരി 26) 

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള നവോത്ഥാന സംഗമം നാളെ (ഫെബ്രുവരി 26) നടക്കും. വൈകീട്ട് അഞ്ച് മണിക്ക് ടൗൺ സ്‌ക്വയറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ മുരളി അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. തൂടർന്ന് ആറ് മണിക്ക് ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും. 

 

മാരത്തോൺ  ഫിബ്രവരി 27 ന്

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള മാരത്തോൺ ഫെബ്രുവരി  27 ന് നടക്കും. കണ്ണൂർ ടൗൺ സ്‌ക്വയറിൽ രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന മാരത്തോൺ ഒളിമ്പ്യൻ മാന്വൽ ഫ്രെഡറിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. സ്ത്രീകൾ, പുരുഷൻമാർ, എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. എല്ലാ വിഭാഗമാളുകളും അണിനിരക്കുന്ന ഫൺ റൺ മാരത്തോണും നടക്കും.

 

മത്സ്യകർഷക സംഗമവും പ്രളയ നഷ്ടപരിഹാര വിതരണവും 

സംസ്ഥാന മത്സ്യവകുപ്പ് മത്സ്യകർഷക വികസന ഏജൻസിയുടെ ആഭിമുഖ്യത്തിലുള്ള മത്സ്യകർഷക സംഗമവും പ്രളയ നഷ്ടപരിഹാര വിതരണവും ഫെബ്രുവരി 26ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു അധ്യക്ഷത വഹിക്കും. തുടർന്ന് പരിശീലനവും നടക്കും. 

 

 വിവി പാറ്റ്, ഇ വി എം പരിശീലനം

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിന്  പോളിംഗ് കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിശീലന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 14 മുതൽ ബൂത്ത് നമ്പർ 18 വരെയുള്ളവർക്ക് ഫെബ്രുവരി 26 ന് പോളിംഗ് സ്റ്റേഷനിൽ പരിശീലനം നൽകുന്നു. 

രാവിലെ 9 മണി - 15 - വലിയന്നൂർ നോർത്ത് യു പി സ്‌കൂൾ.   11.30 - 16, 17 -   ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ, ചേലോറ.   2.30 - 14, 18 - വട്ടപ്പൊയിൽ മാപ്പിള എൽ പി സ്‌കൂൾ. 

 

വൈദ്യുതി മുടങ്ങും

കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പപ്പൻപീടിക, ഉക്കണ്ടൻ പീടിക, മണോളി കാവ്, ഇല്ലത്ത് താഴെ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങൽ, നെരുവമ്പ്രം, പുല്ലാഞ്ഞിട, ശ്രീസ്ഥ, പൊടിത്തടം, ഏഴോം, കണ്ണോം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26)രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണൂർ ഹാൻഡ്‌ലൂം, പെരിങ്ങോത്ത് അമ്പലം, പാതിരിപ്പറമ്പ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം മാർച്ച് ഒന്നിന് വൈകിട്ട് 3.30 ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

 

താൽക്കാലിക നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.    യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം.  താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും കോപ്പിയും സഹിതം ഫെബ്രുവരി 27 ന് രാവിലെ 10 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹാജരാകണം.

 

അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാം

2019-20 വർഷത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.  ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാണ്. അപകട മരണത്തിന് 10 ലക്ഷം രൂപയും അപകടത്തെ തുടർന്ന് ഭാഗിക അംഗവൈകല്യം സംഭവിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി അഞ്ച് ലക്ഷം രൂപയും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാവുന്ന പദ്ധതിയിൽ ആളൊന്നിന് 458 രൂപ പ്രീമിയം അടച്ച് മാർച്ച് 31 വരെ അംഗങ്ങളാകാം.  മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴിയാണ് അംഗങ്ങളാകേണ്ടത്.  കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും.

 

മാർജിൻമണി വായ്പ തീർപ്പാക്കാൻ അവസരം

സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് വഴി അനുവദിച്ച മാർജിൻ മണി വായ്പ തീർപ്പാക്കുന്നതിനായി പ്രത്യേക പരിഗണന നൽകി ആനുകൂല്യങ്ങൾ നൽകുന്നു.  വായ്പകളുടെ മാർജിൻ മണി കുടിശ്ശിക 2019 ഫെബ്രുവരി 20 മുതൽ 2019 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ഒറ്റത്തവണയായി പൂർണ്ണമായും അടച്ചു തീർക്കുന്നവർക്ക് പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കും.  വായ്പകളുടെ മാർജിൻ മണി കുടിശ്ശിക തുക  ഏപ്രിൽ 30നകം ഒറ്റത്തവണയായി അടച്ചു തീർക്കുന്നവർക്ക് മാർജിൻ മണിയുടെ സാധാരണ പലിശയുടെ 50 ശതമാനം തുക ഇളവ് അനുവദിക്കും.  ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ കൈപ്പറ്റി ലോൺ കുടിശ്ശികയുള്ള സംരംഭകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറൽ മാനേജർ അറിയിച്ചു. 

 

ഗ്ലൂക്കോമീറ്റർ വിതരണം നാളെ

ജില്ലാ പഞ്ചായത്തിന്റെ വയോമധുരം പദ്ധതിയിലുൾപ്പെടുത്തി ബി പി എൽ വിഭാഗത്തിലെ പ്രമേഹരോഗികളായ വയോജനങ്ങൾക്കായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ട വിതരണം നാളെ(ഫെബ്രുവരി 26) രാവിലെ 10 മണിക്ക് കലക്ടറേറ്റ്  ഓഡിറ്റോറിയത്തിൽ നടത്തും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.

 

ഉയർന്ന രക്ത സമ്മർദത്തിന് ചികിത്സ ലഭിക്കും

പരിയാരം ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലെ രോഗനിദാന വകുപ്പിന്റെ കീഴിൽ 25 മുതൽ 50 വയസ് വരെ പ്രായമുള്ളവരിൽ കാണുന്ന ഉയർന്ന രക്തസമ്മർദത്തിന് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാണ്.  താൽപര്യമുള്ളവർ ആവശ്യമായ പരിശോധന റിപ്പോർട്ടുമായി എല്ലാ വ്യാഴം, വെളളി, ശനി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ രോഗനിദാന വിഭാഗത്തിന്റെ ഏഴാം നമ്പർ ഒ പി യിൽ എത്തണം.  ഫോൺ: 9656641152.

 

ഓൺലൈൻ തടി ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന മാർച്ച് 14 ന് നടക്കും.  ഓൺലൈൻ വഴി നടത്തുന്ന തടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണോത്തുംചാൽ ഫോറസ്റ്റ് കോംപ്ലക്‌സിൽ രാവിലെ 10.30 ന്  സൗജന്യ രജിസ്‌ട്രേഷൻ നടത്തും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാൻകാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.  ഫോൺ: 0490 2302080, 8547602859.

 

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി കുഞ്ഞിമംഗലം സെക്ഷന് കീഴിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ ഫെബ്രുവരി 26ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

 

മത്സ്യകർഷക സംഗമവും പ്രളയ നഷ്ടപരിഹാര വിതരണവും 

സംസ്ഥാന മത്സ്യവകുപ്പ് മത്സ്യകർഷക വികസന ഏജൻസിയുടെ ആഭിമുഖ്യത്തിലുള്ള മത്സ്യകർഷക സംഗമവും പ്രളയ നഷ്ടപരിഹാര വിതരണവും ഫെബ്രുവരി 26ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു അധ്യക്ഷത വഹിക്കും. തുടർന്ന് പരിശീലനവും നടക്കും. 

 

വാഹന ഗതാഗതം നിരോധിച്ചു

കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ കൊട്ടിയോടി-ചെറുവാഞ്ചേരി-കണ്ണവം റോഡിന്റെ അഭിവൃദ്ധിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി പുളിയൻപീടികയിൽ കലുങ്ക് പുനർനിർമ്മിക്കുന്നതിനായി ചെറുവാഞ്ചേരി-കണ്ണവം റോഡ് വഴി വാഹന ഗതാഗതം ഫെബ്രുവരി 26 മുതൽ ഒരു മാസത്തേക്ക് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഈ വഴി പോവേണ്ട വാഹനങ്ങൾ പൂവത്തൂർ പാലം-വെങ്ങളം കോളനി റോഡ് വഴി തിരിച്ചുവിടേണ്ടതാണ്.

date