Skip to main content

മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.35 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങാട്ട് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ് കുമാര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ തങ്കമണി, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സയിന്റിസ്റ്റ് എന്‍.എസ് പ്രദീപ്, വാര്‍ഡ് മെമ്പര്‍ എം.എം.പവിത്രന്‍, വി.സദാനന്ദന്‍, എന്‍ ഉണ്ണികൃഷ്ണന്‍, സക്കിര്‍ ഹുസൈന്‍, കെ.പി സനല്‍ കുമാര്‍, എം.എം.വിനോദ് കുമാര്‍, പി.സി.രവീന്ദ്രന്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ ഭാനുമതി കക്കാട്ട്, എന്‍.മോഹന കൃഷണന്‍, ബോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ ഉഷ എന്നിവര്‍ സംസാരിച്ചു. 

 

date