Post Category
നരിക്കുനി ഗവ.ഹൈസ്ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി തുടങ്ങി
നരിക്കുനി ഗവ.ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാലയ വൈദ്യുതികരണ പദ്ധതി സമര്‍പ്പണം ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എഎസ്ഐ സി. അബ്ദുല്‍ ഗഫൂര്‍ എസ്പിസി പദ്ധതി വിശദീകരണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.ആമിന, വേണുഗോപാല്‍, മറിയ കുട്ടി എസ്.ഐ .ജോയി, ആര്‍ടിഒ കെ.ജി.ഗോപകുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് പി.കെ. മനോജ്കുമാര്‍, പ്രധാനാധ്യാപകന് പി.ടി. അബ്ബാസലി ,ബാലഗോപാലന്, മിനി, എ.കെ.മുഹമ്മദ് അഷ്റഫ് ,എ.കെ. ഷിജി, എ.കെ ഷാഹിദ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് പി.അബ്ദുല്‍ ബഷീര്‍ സ്വാഗതവും സി.പി.ഒ വി.സി അബ്ദുല്‍ഖാദര്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments