ഹൈടെക് ആർ.ടി ഓഫീസിന്റെയും വാഹൻ സാരഥി സോഫ്റ്റ്‌വെയറുകളുടെയും ഉദ്ഘാടനം ഇന്ന് (ഫെബ്രു: 27)
തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന്റെയും 'വാഹൻ സാരഥി' സോഫ്റ്റ്‌വെയറുകളുടെയും പ്രവർത്തനോദ്ഘാടനവും ഇന്ന് (ഫെബ്രു: 27) നടക്കും. രാവിലെ 11ന് തമ്പാനൂരിൽ ആധുനിക ആർ.ടി. ഓഫീസ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും 'വാഹൻ സാരഥി' പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും.
തമ്പാനൂർ ബസ് ടെർമിനലിലെ അഞ്ചാം നിലയിലേക്കാണ് ആർ.ടി ഓഫീസ് മാറ്റി സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക് ശീതികരിച്ച വിശ്രമകേന്ദ്രം, റോഡ് സുരക്ഷാ ക്ലാസുകൾ നടത്തുന്നതിനായി ആധുനിക ഓഡിയോ വിഷ്വൽ സംവിധാനങ്ങളുള്ള ഹാൾ, അപേക്ഷകരുടെ സൗകര്യാർഥം ടോക്കൺ സംവിധാനത്തോടെയുള്ള 'ക്യൂ' മാനേജ്‌മെൻറ്, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയും പുതിയ ഓഫീസിലുണ്ട്. ജനസൗഹൃദപരമായ 'വാഹൻ സാരഥി' സംവിധാനം നടപ്പാക്കുന്നതോടെ പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാകും.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും.
പി.എൻ.എക്സ്. 732/19
- Log in to post comments