Skip to main content

പരിശോധന നടത്തി

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ജില്ലയിലെ ജില്ലയില്‍ 107 ഹോട്ടലുകള്‍-റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ് ഭക്ഷണശാലകള്‍, തട്ടുകടകള്‍ എന്നിവിടങ്ങില്‍ പരിശോധന നടത്തി. ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറായ കെ.സുഗുണന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തെ തുടര്‍ന്ന് 60 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 60000 പിഴ ചുമത്തുകയും ചെയ്തു.
ഹോട്ടലുകള്‍-റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ് ഭക്ഷണശാലകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും വൃത്തിഹീനതയെയും സംബന്ധിച്ച് വര്‍ദ്ധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തിയത്.  ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ      മുഹമ്മദ് മുസ്തഫ,  ബിബി മാത്യു, അബ്ദുള്‍ റഷീദ്,  രമിത, ഗ്രെയ്‌സ്, ജസീല,  നീലിമ, ദീപ്തി എന്നിവരും പരിശോധനയില്‍  പങ്കെടുത്തു.

 

date