Skip to main content

അതിജീവനം' ചലച്ചിത്ര മേളക്ക് തുടക്കമായി; ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26)

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രശ്മി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ അതിജീവനം പ്രമേയമാക്കി  നടത്തുന്ന ചലച്ചിത്ര മേളക്ക തുടക്കമായി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലാണ് മേള നടക്കുന്നത്. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ബാബാ സാഹെബ് അംബേദ്കറായിരുന്നു ഉദ്ഘാടന ചിത്രം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) വൈകീട്ട് അഞ്ചിന് ചലച്ചിത്ര താരം അനുമോള്‍ നിര്‍വഹിക്കും. സമാപന ദിവസമായ നാളെ വൈകീട്ട് നടക്കുന്ന ഓപണ്‍ ഫോറത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

date