Skip to main content

പാട്ടിനൊത്ത വരയൊരുക്കിസര്‍ഗ്ഗസമന്വയം

പാട്ടിന്റെ താളത്തിനൊത്ത് ബ്രഷുകള്‍ ചലിച്ചപ്പോള്‍അത് പാട്ടിനൊത്ത ദൃശ്യാവിഷ്‌കാര മാവുകയായിരുന്നു. മികവിന്റെആയിരം ദിനാഘോഷം നടക്കുന്ന തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ മലപ്പുറംകൈറ്റിന്റെ നേതൃത്വത്തില്‍ നടന്ന സര്‍ഗ്ഗസമന്വയം പരിപാടി പഠന പ്രക്രിയയില്‍കലകള്‍ക്കുള്ള പ്രാധാന്യം വിളിച്ചോതു ന്നതായിരുന്നു.
പ്രളയം, പ്രകൃതി, നവോത്ഥാനം എന്നിവയെആസ്പദമാക്കിയുള്ള പാട്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ കലാധ്യാപകര്‍ ചിത്ര രചന നടത്തിയത്. ചിത്രകലാധ്യാപകരായ ബഷീര്‍ചിത്രകൂടം, ലോഹിതാക്ഷന്‍, മുസ്തജിബ്, ഷോബിനാഥ്, സുനീഷ്, കെ.എം നാരായണന്‍, സാനു വി.ആര്‍എന്നിവര്‍രചനയില്‍ പങ്കെടുത്തു. അശോകന്‍, പ്രദീപ്, സാനു, ലത, രേവമ്മ, നിഷഎന്നിവര്‍ആലാപനം നടത്തി. ഡയറ്റ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ഗഫൂര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓര്‍ഡിനേറ്റര്‍കെ. രാമകൃഷ്ണന്‍, എസ്.ഇ.ആര്‍.ടി ഫാക്കല്‍റ്റി നാരായണനുണ്ണി, മലപ്പുറംഡി.ഡി.ഇ കൃഷ്ണന്‍, പ്രൊജക്ട്ഓഫീസര്‍ സി. നാസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

date