Skip to main content

നികുതിസമാഹരണത്തിലെ നേട്ടം: ഒഴൂരിന് പഞ്ചായത്തിന് വീണ്ടുംഅംഗീകാരം

2018-19 സാമ്പത്തിക വര്‍ഷത്തില്‍സഞ്ചയ പ്യൂരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് നൂറുശതമാനം വസ്തു നികുതി പിരിവ് നടത്തിയതിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനവുംമലപ്പുറംജില്ലയില്‍ഒന്നാംസ്ഥാനവും നേടിയഒഴൂര്‍ ഗ്രാമപഞ്ചായത്തിന് പഞ്ചായത്ത്‌വകുപ്പിന്റെ പ്രശംസാ പത്രവും അനുമോദനവും നല്‍കി. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായിതൃശൂര്‍ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.പ്രജിത, വൈസ് പ്രസിഡന്റ്അഷ്‌കര്‍കോറാട്, പ്രമീള മാമ്പറ്റയില്‍,  ഷിഹാബ്മാസ്റ്റര്‍,ആയിഷു മ്മു, സെക്രട്ടറിമോഹനന്‍ പൂഴിക്ക ല്‍, അസി.സെക്രട്ടറി പ്രേമരാജന്‍.ഒ.കെ, ക്ലാര്‍ക്കുമാരായ പി.സ്മിത.എസ്, ഷീന, അനൂപ് മോന്‍ എന്നിവര്‍ പഞ്ചായത്ത്അഡീഷണല്‍ഡയറക്ടര്‍ .എം.പി.അജിത്കുമാറില്‍ നിന്നുംഷീല്‍ഡും പ്രശംസാപത്രവുംഏറ്റുവാങ്ങി. ജനുവരി 30 നകം മുഴുവന്‍ നികുതിയും പിരിച്ചെടുത്താണ്ഒഴൂര്‍മികച്ച നേട്ടം കൊയ്തത്. തുടര്‍ച്ചയായിരണ്ടാംതവണയാണ്‌സംസ്ഥാന തലത്തില്‍ഒഴൂര്‍ പഞ്ചായത്ത് അനുമോദനത്തിന് അര്‍ഹമാകുന്നത്.

 

date