Skip to main content

ശുചിത്വമികവ്' സെമിനാര്‍ഇന്ന്

സര്‍ക്കാരിന്റെആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയുംആഭിമുഖ്യത്തില്‍ഇന്ന് (26.02.2019 ) തിരൂര്‍സാംസ്‌കാരിക സമുച്ചയത്തില്‍വെച്ച്‌രാവിലെ 11ന്  'ശുചിത്വമികവ്' സെമിനാര്‍ നടത്തുന്നു. ജില്ലയില്‍ മികച്ച രീതിയില്‍ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കിയ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ അവരുടെ പദ്ധതികള്‍ അവതരിപ്പിക്കും. സി.മമ്മൂട്ടി എം.എല്‍.എ പരിപാടിഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്‍ സംസ്ഥാന കണ്‍സല്‍ട്ടന്റ് എന്‍.ജഗജീവന്‍, ജില്ലാകോര്‍ഡിനേറ്റര്‍ പി.രാജു,ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അപ്പുക്കുട്ടന്‍ എന്നിവര്‍മോഡറേറ്ററാവും. തിരൂര്‍ നഗരസഭ അധ്യക്ഷന്‍ ബാവകെ.ബാവഹാജി അധ്യക്ഷതവഹിക്കും. പഞ്ചായത്തു പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍,ഹരിതസഹായസ്ഥാപനങ്ങള്‍, എന്നിവര്‍ പങ്കെടുക്കും.വൈകിട്ട്മൂന്നിന് നടക്കുന്ന ആര്‍ദ്രംആരോഗ്യരംഗത്തെ പുതിയ പ്രതീക്ഷ സെമിനാറില്‍യൂനിസെഫ് പ്രതിനിധി പ്രൊഫ. മുതുകാട്, ഡി.എം.ഒഡോ. സെക്കീന എന്നിവര്‍ പങ്കെടുക്കും. വൈകിട്ട്ആറിന് അങ്ങാടിപ്പുറം ശ്രീദേവിയുടെ സംഗീത കച്ചേരിയും തുടര്‍ന്ന് 7.30 ന് ഡോ. ജയകൃഷ്ണന്‍ അവതരിപ്പിക്കുന്ന നവോഥാന സംഗീതവും അരങ്ങേറും.

date