Post Category
മികവ് 1000 ദിനം: മൂസക്കായും പാത്തുവും ഇന്ന് തിരൂരില്‍
സംസ്ഥാന സര്‍ക്കാര്‍ 1000 ദിനങ്ങള്‍പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി തിരൂരില്‍ നടക്കുന്ന ജില്ലാതല പരിപാടികളില്‍ ഇന്ന് (ഫെബ്രുവരി 24 ഞായര്‍) വൈകിട്ട് നാലിന് പരിസ്ഥിതിയും പാര്‍പ്പിടവും കേരളാ പുനര്‍ നിര്‍മ്മിതിയില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറില്‍ ഡി.ആര്‍.ഡി.എ പ്രൊജക്ട് ഓഫീസര്‍ പ്രീതി മേനോന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, എ. ശ്രീധരന്‍, ബീനാ സണ്ണി എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 5.30 ന് തിരൂര്‍ ആര്ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോയും നടക്കും. രാത്രി എട്ടിന് ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവ് സജയനും സംഘവും അവതരിപ്പിക്കുന്ന മരത്താളവും അരങ്ങേറും.
date
- Log in to post comments