Skip to main content

ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് രംഗത്തും മുന്നേറാനാവണം- വി .അബ്ദുറഹിമാന്‍ എം.എല്‍.എ

പൊതു വിദ്യാലയങ്ങളില്‍ ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് രംഗത്തും മുന്നേറാനാവണമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സ്‌കൂള്‍ പി.ടി.എ കള്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ 1000 ദിനങ്ങളുടെ ആഘോഷ പരിപാടി 'മികവി'ന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നാഷനല്‍ പാരന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണത്തില്‍ പി.ടി.എ കളുടെ പങ്ക് എന്ന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
മികച്ച അക്കാദമിക സൗകര്യങ്ങളാണ്  പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ സമഗ്രമായ പരിഷ്‌കാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എം.എല്‍.എ പറഞ്ഞു. തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ തഹസില്‍ദാര്‍ പി.വി.സുധീഷ്, നാഷനല്‍ പാരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.പ്രകാശ് പി.തോമസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.മണി എന്നിവര്‍ സംസാരിച്ചു. നാഷനല്‍ പാരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്‍, നിസാര്‍ കാടേരി എന്നിവര്‍ സംസാരിച്ചു.

 

date