Post Category
ശില്പശാല സംഘടിപ്പിക്കും
സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതിയെ കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെ കുറിച്ചു ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് അവബോധം നല്കുവാന് ഫെബ്രുവരി 25ന് രാവിലെ 10.30ന് മലപ്പുറം നഗരസഭാ ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments