Skip to main content
  സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ സെല്‍ ഉദ്യോഗസ്ഥ പ്രസീത സ്വയം പ്രതിരോധ വിദ്യകള്‍ പരിശീലിപ്പിക്കുന്നു

സ്ത്രീ സുരക്ഷയ്ക്ക് സ്വയം രക്ഷാപാഠങ്ങള്‍ പകര്‍ന്നു നല്‍കി പൊലീസ്

സ്വയം പ്രതിരോധ പരിശീലന മുറകള്‍ പകര്‍ന്നു നല്‍കിയും അഭ്യസിപ്പിച്ചും ജനശ്രദ്ധ നേടുകയാണ് കേരള പൊലീസ്. സര്‍ക്കാറിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് അലാമിപ്പളി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളിലാണ്  വനിതകള്‍ക്കായി കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ അര മണിക്കൂര്‍ ക്ലാസ് നല്‍കി വരുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏതൊക്കെ മാര്‍ഗങ്ങളിലൂടെ സ്ത്രീകള്‍ക്ക് എങ്ങനെ സ്വയം സുരക്ഷ നേടാം കഴിയുമെന്നാന്ന് ഈ ക്ലാസിലൂടെ പകര്‍ന്നു നല്‍കുന്നത്.   വനിതാ സെല്‍ ഉദ്യോഗസ്ഥയായ പ്രസീത, നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പി ആതിര ,രാജപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി സി .സുജാത എന്നിവരാണ്    പരിശീലനത്തിന് നേതൃത്യം നല്‍കുന്നത്. 2015 മുതലാണ് കേരള പൊലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി പരിശീലന ക്ലാസുകള്‍ ആരംഭിച്ചത്. ജില്ലയില്‍ മാത്രമായി 50,000 പേര്‍ക്ക് ഇതുവരെയായി പരിശീലനം നല്‍കി കഴിഞ്ഞു. സ്‌കൂള്‍ ,കോളേജ് തലത്തിലും  കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാ പരിശീലനം നല്‍കുന്നുണ്ട്. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ സ്റ്റാളില്‍ എത്തുന്നവര്‍ക്ക്  സംസ്ഥാനത്തും ജില്ലയിലും പൊലീസ് നടപ്പിലാക്കിയിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും കാണാം. കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ സ്ത്രീ സുരക്ഷ വനിതകള്‍ക്ക് സ്വയം രക്ഷാപാഠങ്ങള്‍  എന്ന പുസ്തകവും സൗജന്യമായി നല്‍കുന്നു്. കൂടാതെ കാസര്‍കോട് വനിതാ സെല്ലില്‍ സ്ത്രീകള്‍ക്കായി  ട്രെയിനിങ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 25 ലധികം പേരാണ്  ജില്ലയിലെ വിവിധയിടങ്ങളിലായി പരിശീലനം നല്‍കി വരുന്നത്. കൂടാതെ സ്ത്രീകള്‍ക്ക്  ഏതെങ്കിലും ഘട്ടങ്ങളില്‍ പൊലീസിന്റെ  സഹായം ആവശ്യമെങ്കില്‍ ബന്ധമെടാന്‍  ഹെല്‍പ്പ് ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. 112,1090,1515,1091 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍. അതേസമയം കേരള പൊലീസ് പുറത്തിറക്കിയ സ്‌ട്രെയിന്‍ഞ്ചര്‍ എന്ന ഷോര്‍ട്ട് ഫിലിം ,ഞാന്‍ അനഘ എന്ന നാടകവും മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്.

 

 

date