Skip to main content

അപേക്ഷ ക്ഷണിച്ചു

 

പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എം.ജി.എന്‍.ആര്‍.ഇ.ജി.എസില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (27ന്) വൈകിട്ട് നാലിന് മുന്‍പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. നാളെ (28) വൈകിട്ട് മൂന്നിന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 260314, 04734 260324

date