Skip to main content

അരങ്ങില്‍ ഇന്ന് മഹാകവി കാളിദാസന്‍

 

 

 കെപിഎസിയുടെ 64-ാമത് നാടകം മഹാകവി കാളിദാസന്‍ ഇന്ന് വൈകീട്ട് വേദിയിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നാടകം അവതരിപ്പിക്കുന്നത്. വിശ്വമഹാകവി കാളിദാസന്റെ കാലിക പ്രസക്തമായ ജീവിതാദ്ധ്യായങ്ങളുടെ സ്വതന്ത്ര വ്യാഖ്യാനമാണ് നാടകം. മഹാകവി കാളിദാസന്റെ ജീവിതത്തെയും കൃതികളെയും വര്‍ത്തമാന കാലത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നോക്കിക്കാണുകയാണ് നാടകത്തിലൂടെ. ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധവും ജാതി വര്‍ണ്ണ വ്യവസ്ഥകളുടെ തീഷ്ണാനുഭവങ്ങളും സദാചാര കൊലപാതകങ്ങളെയും ഇന്നിന്റെ പശ്ചാത്തലത്തില്‍ നാടകത്തിലൂടെ അവതരിപ്പിക്കുകയാണ് മഹാകവി കളിദാസനിലൂടെ കെപിഎസി.സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയില്‍ മനോജ് നാരായണനാണ് സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ അര്‍ജ്ജുനന്‍ മാസ്റ്ററുടെതാണ് സംഗീതം. രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍ നിര്‍വഹിക്കുന്നു. എ.കെ സുജിത്, ബിനുലാല്‍ കെപിഎസി, പ്രദീപ് തോപ്പില്‍, വേണു സി. കിഴക്കനേല, രഘുനാഥ് സോപാനം, സാബു വി. പണിക്കര്‍, ജെസ്സി, ലതിക, മഞ്ജു, പ്രസീത എന്നിവര്‍ അരങ്ങിലെത്തും. 

date