Skip to main content

തൊഴിലാളികള്‍ക്ക്ഒഴിവുസമയങ്ങളില്‍ഇരിക്കാനുംവേതന സുരക്ഷ ഉറപ്പുവരുത്താനുംസംവിധാനങ്ങളൊരുക്കി തൊഴില്‍വകുപ്പ്

ജോലിക്കിടയിലെഒഴിവുസമയങ്ങളില്‍സ്ത്രീകള്‍ഉള്‍പ്പെടെയുള്ളതൊഴിലാളികള്‍ക്ക്ഇരിക്കുന്നതിനുംസര്‍ക്കാര്‍അംഗീകരിച്ച അര്‍ഹമായവേതനം ലഭ്യമാക്കുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കിസംസ്ഥാന തൊഴില്‍വകുപ്പ്. വസ്ത്രാലയങ്ങള്‍,  ജ്വല്ലറികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളില്ലാത്ത ഒഴിവുസമയങ്ങളില്‍ കസേരകളില്‍ ഇരിക്കുന്നതിന് ഇരിപ്പിടം ഇനി അവകാശമെന്ന പേരില്‍ 2018ലാണ് സര്‍ക്കാര്‍ നടപടിയുണ്ടായത്. ഇതിന്റെ ഭാഗമായിതൊഴില്‍വകുപ്പിന്റെജില്ലാ എന്‍ഫോഴ്സ്മെന്റ്‌വിഭാഗമാണ് നിയമംകൃത്യമായി നടപ്പാകുന്നുണ്ടോയെന്ന്ഉറപ്പുവരുത്തുന്നത്. അഞ്ച്അസിസ്റ്റന്റ്‌ലേബര്‍ഓഫീസര്‍മാരുംജില്ലാലേബര്‍ഓഫീസറുമടങ്ങുന്ന രണ്ട് സംഘങ്ങളാണ് എന്‍ഫോഴ്സ്മെന്റ്‌സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. സംസ്ഥാന ലേബര്‍ കമ്മീഷണറുടെയും റീജിയനല്‍ ലേബര്‍ കമ്മീഷണറുടെയും നിര്‍ദേശപ്രകാരംഇതിനകം പല തവണ ജില്ലയിലെ വസ്ത്രാലയങ്ങളിലും ജ്വല്ലറികളിലും മറ്റ്സ്ഥാപനങ്ങളിലും സംഘം മിന്നല്‍ പരിശോധന നടത്തിയത്. പരാതികളുണ്ടായസ്ഥാപന ഉടമകള്‍ക്ക് താക്കീത് നല്‍കുകയുംആവര്‍ത്തിച്ചാല്‍രേഖാമൂലം നോട്ടീസ്അയച്ച് നടപടി സ്വീകരിക്കുന്നതുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന രീതി. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഒന്‍പത് വരെഅവരുടെ അനുമതിയോടെജോലിചെയ്യാം. നേരത്തെ രാത്രിഏഴുമണിവരെയായിരുന്നുജോലിചെയ്യാനുള്ളസമയം. അധികസമയത്ത്‌ജോലി ചെയ്യാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ തൊഴില്‍ഉടമ അദ്ദേഹത്തിന്റെ ചെലവില്‍ വാഹന-താമസ സൗകര്യം ഒരുക്കികൊടുക്കുകയുംവേണം. ഇത്തരം കാര്യങ്ങളില്‍ നിയമലംഘനമുണ്ടായാലുംസംസ്ഥാനസര്‍ക്കാറിന്റെതൊഴിലാളി അനുകൂല നിയമപ്രകാരം നടപടിയെടുക്കാം.തൊഴിലാളിയ്ക്കുള്ളവേതനം ബാങ്ക്അക്കൗണ്ട് വഴിലഭ്യമാക്കി തൊഴില്‍ വകുപ്പ് നിശ്ചിച്ച അര്‍ഹമായവേതനം ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിയവേതന സുരക്ഷാ പദ്ധതിയുംതൊഴില്‍ചൂഷണംതടയുന്നതിന് പര്യാപ്തമാണ്. തൊഴിലുടമ തൊഴിലാളികളെ തൊഴില്‍ വകുപ്പിന്റെവേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്താണ്ഇക്കാര്യം നിര്‍വ്വഹിക്കേണ്ടത്. ഈ സംവിധാനത്തിലൂടെ അര്‍ഹമായ കൂലി നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്നത് തടയാനാകും. ഇങ്ങനെ ചെയ്താല്‍തൊഴിലാളികളുമായി ബന്ധപ്പെട്ട ചില രജിസ്റ്ററുകള്‍ തൊഴിലുടമസൂക്ഷിക്കേണ്ടതില്ല. ലേബര്‍ കമ്മീഷണറേറ്റ് കേരള എന്ന വെബ്പോര്‍ട്ടലില്‍ ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭ്യമാണെന്ന് ജില്ലാലേബര്‍ ഓഫീസര്‍ ടി.രാഘവന്‍ അറിയിച്ചു.

 

date