വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതി സാധ്യമാക്കി പൊതു വിദ്യാഭ്യാസ യജ്ഞം: വിദ്യാഭ്യാസ സെമിനാര്‍
പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതി സാധ്യമാക്കാന്‍ സാധിച്ചതായി വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. സര്‍ക്കാരിന്റെ 1000 ദിനത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'ഭാവി കേരളത്തിനായുള്ള പൊതു വിദ്യാഭ്യാസം' എന്ന സെമിനാറിലാണ് വിലയിരുത്തല്‍. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം മുന്‍തൂക്കം നല്‍കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് നല്ല ഭൗതിക സാഹചര്യങ്ങള്‍ അനിവാര്യമാണെന്ന് സെമിനാര്‍ നയിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോര്‍ഡിനേറ്റര്‍ രതീഷ് കാളിയാടന്‍ പറഞ്ഞു.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത 14 വിദ്യാലയങ്ങളില്‍ അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആയിരം കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ മൂന്ന് കോടി രൂപയുടേയും 500 മുതല്‍ 1000 വരെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഒരു കോടി രൂപയുടേയും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക്കാക്കി മാറ്റി. ഹൈടെക്ക് ഉപകരണങ്ങള്‍ക്ക് പുറമെ സമഗ്ര ഡിജിറ്റല്‍ പോര്‍ട്ടലും ആരംഭിച്ചു. ഇതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള അറിവുകളെ ക്ലാസ് റൂമുകളിലേക്ക് എത്തിക്കാനായി. മികച്ച അദ്ധ്യാപകരുടെ ക്ലാസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കാന്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ വഴി സാധിച്ചു. പുതുതായി നാല് ലക്ഷത്തോളം കുട്ടികളാണ് പൊതു വിദ്യാഭ്യാസ മേഖലയിലേക്കെത്തിയത്. പാഠ്യപദ്ധതി പരിഷ്‌ക്കരണം കൂടി പൂര്‍ത്തിയാകുന്നതോടെ പൊതു വിദ്യാഭ്യാസം എല്ലാ അര്‍ത്ഥത്തിലും മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് സ്വാഗതവും സാബു ഐസക് നന്ദിയും പറന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.ഷൈലാകുമാരി അദ്ധ്യക്ഷയായിരുന്നു. ഹയര്‍ സെക്കന്ററി
- Log in to post comments