Skip to main content

കണ്ണൂർ സിറ്റി റോഡ് വികസന പദ്ധതി: ഭൂമി ഏറ്റെടുക്കുന്നതിന് ലാൻഡ് അക്വിസിഷൻ യൂനിറ്റ് അനുവദിച്ചു

 

കണ്ണൂർ സിറ്റി റോഡ് വികസന പദ്ധതിക്ക് 26 ഹെക്ടർ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് എട്ട് തസ്തികകളുള്ള ലാൻഡ് അക്വിസിഷൻ യൂനിറ്റ് അനുവദിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി നഗരത്തിലേക്ക് കടക്കുന്ന 11 റോഡുകളുടെ വികനത്തിനായാണ് 26 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. 

ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി 337 കോടി രൂപയും റോഡ് പ്രവൃത്തിക്കായി 401 കോടി രൂപയും ഉൾപ്പെടെ 738 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ വർഷമാണ് സർക്കാറിൽനിന്ന് ലഭിച്ചത്. പദ്ധതി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക അവലോകന യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. 

കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) പദ്ധതിയുടെ നിർമ്മാണ ചുമതല. ഒമ്പത് മാസം കൊണ്ട് ലാൻഡ് അക്വിസിഷൻ തഹിസൽദാരുെട നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിക്ക് കൈമാറുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫീസ് അറിയിച്ചു.

 

date