Skip to main content

കുടുംബശ്രീ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ മൊബൈല്‍ യൂണിറ്റ് ആരംഭിച്ചു

 

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തിന്റ  ഫ്‌ളാഗ് ഓഫ് സി.കെ ആശ എം.എല്‍.എ നര്‍വഹിച്ചു. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഐ.എ.എസ്, സബ് കളക്ടര്‍ ഈശ പ്രിയ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍  കോര്‍ഡിനേറ്റര്‍മാരായ സാബു സി മാത്യു, ബിനോയ് കെ ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍  അനൂപ് ചന്ദ്രന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍ 398/19) 

date