Skip to main content

അക്ഷര നഗരിയുടെ മനം നിറച്ച് ഗോത്ര ഊരിന്റെ താളം

ഒരു ജനതയുടെ ആചാര അനുഷ്ഠാാനങ്ങള്‍ കലയായി അരങ്ങിലെത്തിയപ്പോള്‍ അക്ഷരനഗരിക്ക് ആവേശ തിമിര്‍പ്പ്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിന പൂര്‍ത്തിയാകുന്ന ആഘോഷങ്ങളുടെ ഭാഗമായി  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോത്രമേളയിലാണ് അക്ഷര നഗരി ഒന്നടങ്കം ചുവടുകള്‍ വെച്ചത്. 

പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ഗോത്രകലാമേള ' ഗോത്രായനം 2019 ' സംഘടിപ്പിച്ചത്. 

അട്ടപ്പാടി എന്‍ ആര്‍ എല്‍ എം കുടുംബശ്രീ കമ്മ്യൂണിറ്റി തിയേറ്ററിലെ  പതിനെട്ട് പേരാണ് ഗോത്ര താളം സംഘവുമായി രംഗത്തെത്തിയത്. ആദിവാസി നൃത്തയിനമായ കമ്പള നൃത്തം, നാടന്‍പാട്ട് എന്നിവയുള്‍പ്പെടുത്തി അവര്‍ ഗോത്ര ഊരിന്റെ താളം ഒരുക്കി. ഇരുളര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ കൃഷി, വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട നൃത്തയിനമാണ് കമ്പള നൃത്തം. പെറെ, ധവില്‍, കോകല്‍, ജാള്‍റ, ശതാങ്കേ എന്നിങ്ങനെ തനത് വാദ്യോപകരണങ്ങള്‍ക്കൊപ്പം തകിലും ചെണ്ടയും തുകലും ഗോത്ര ഈണങ്ങള്‍ക്ക് താളമൊരുക്കി.

 

(കെ.ഐ.ഒ.പി.ആര്‍ 400/19) 

date