Skip to main content

വനിതാ സംരംഭക കൂട്ടായ്മ 'നവാംഗന' ഗവർണർ ഉദ്ഘാടനം ചെയ്യും

 

 

സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വനിതകളിലെ സംരംഭകരുടെയും നൂതന സംരംഭകരുടെ കൂട്ടായ്മ 'നവാംഗന' ഇന്ന് (മാർച്ച് ഒന്ന്) ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ജഗതി ജവഹർ സഹകരണ ഭവനിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ-വനിതാശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വനിതാശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബ ജോർജ് എന്നിവർ ആശംസ നേരും. സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.എസ്. സലീഖ സ്വാഗതവും എം.ഡി വി.സി. ബിന്ദു നന്ദിയും പറയും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന വനിതകളുടെ കൂട്ടായ്മ നവീന ആശയങ്ങളും, കണ്ടെത്തലുകളും അനുഭവങ്ങളും പങ്കുവെയ്ക്കും. ഭരണ, രാഷ്ട്രീയ, സർവീസ് സംഘടനാ രംഗത്തുനിന്നുള്ള വിദഗ്ധരും പഠിതാക്കളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. 

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ച നീളുന്ന വാരാഘോഷത്തിന്റെ സമാപനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മാർച്ച് എട്ടിന് വൈകിട്ട് മൂന്നിന് നടക്കും.

പി.എൻ.എക്സ്. 772/19

date