Skip to main content

പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ: വാക്ക്-ഇൻ-ഇന്റർവ്യു മാർച്ച് രണ്ടിന്

 

കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അധീനതയിലുള്ള പ്രസ്സിലേക്ക് ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ, ബൈൻഡർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ യോഗ്യതകളും പ്രവർത്തി പരിചയവും നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒർജിനലും പകർപ്പും സഹിതം മാർച്ച് രണ്ടിന് രാവിലെ 10.30 ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ഹെഡ് ഓഫീസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ്‌ക്രോസ്സ് റോഡ്, തിരുവനന്തപുരത്തു നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in.

പി.എൻ.എക്സ്. 778/19

date