Skip to main content

ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു

ജില്ലാവ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അനുബന്ധസ്ഥാപനങ്ങളില്‍ നിന്ന് സംരംഭകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുന്നതിനായി ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഹോട്ടല്‍ സൂര്യ റീജന്‍സിയില്‍ നടന്ന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ് അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ മലപ്പുറം പ്രസിഡന്റ് സി.ഹംസ ഹാജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി.എസ് ശരത് തുടങ്ങിയവര്‍ സംസാരിച്ചു.
ടൂറിസത്തിലെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ ടൂറിസം ഇന്ത്യ മാഗസിന്‍ എഡിറ്റര്‍ കെ.വി രവി ശങ്കറും ഭക്ഷ്യസംസ്‌കരണ മേഖലയിലെ സാധ്യതകളെക്കുറിച്ച്  അസിസ്റ്റന്റ് പ്രൊഫസര്‍ ഇ.ഹസ്‌കറും  ക്ലാസെടുത്തു. തുടര്‍ന്ന് ഇന്‍ഡസ്ട്രീസ് എക്സ്റ്റഷന്‍ ഓഫീസര്‍ ശ്രീരാജ് ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ് സോഫ്റ്റ് വെയറിനെക്കുറിച്ചും എഫ്.എല്‍.സി കൗണ്‍സലര്‍ ടി.കെ വേലായുധന്‍  നിക്ഷേപ മേഖലയിലെ ബാങ്കിങ് നടപടികളെക്കുറിച്ചും നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തി. വ്യവസായവകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കിന്‍ഫ്ര, കെ.സ്.ഐ.ഡി.സി, ഇന്‍കല്‍, കെ.എഫ്.സി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

 

date