Skip to main content

ഫയല്‍ അദാലത്ത് മാറ്റി

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തര മേഖലാ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെട്ട്, എയ്ഡഡ് കോളേജുകളുടെ പരിഹാരിക്കപ്പെടാത്ത ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫയല്‍ അദാലത്ത് മാര്‍ച്ച് 11 ലേക്ക് മാറ്റിയതായി കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.  രാവിലെ 10 മുതല്‍ നടത്തുന്ന  അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ഫെബ്രുവരി 28 നകം കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തര മേഖലാ ഉപഡയറക്ടറുടെ കാര്യാലയം, നോര്‍ത്ത് സോണ്‍, കോഴിക്കോട് മാനാഞ്ചിറ - 673001 എന്ന വിലാസത്തിലോ മാനാഞ്ചിറയിലെ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലോ ലഭിക്കണം. ഓഫീസുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കും അദാലത്തില്‍ പങ്കെടുക്കാം. ഓഫീസില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ ഫയല്‍ അദാലത്ത് 2019 എന്ന രേഖപ്പെടുത്തണം. ഫോണ്‍ - 0495 2722215.

 

date