നാഷണല്‍ യൂത്ത് പാര്‍ലിമെന്റ് ഫെസ്റ്റിവല്‍
കേന്ദ്ര യുവജന കാര്യ - കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹി യിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ദേശീയ യൂത്ത് പാര്‍ലിമെന്റ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിന്റെ തത്സമയ സംപ്രേഷണം വീക്ഷിക്കുന്നതിനായി നെഹ്‌റു യുവ കേന്ദ്രയും മലപ്പുറം ഗവ. കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും ചേര്‍ന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രത്യേക ചടങ്ങ് നടത്തി. പ്രധാനമന്ത്രിയുടെ ഉല്‍ഘാടന പ്രസംഗം ലൈവായി വലിയ സ്‌ക്രീനില്‍ വീക്ഷിക്കുന്നതിന് ഹാളില്‍ സൗകര്യമൊരുക്കി. പരിപാടി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ. വി. സുലൈമാന്‍ അദ്ധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ, ടി.ഹസ്‌നത്ത്, പ്രൊഫസര്‍ സബിത, നെഹ്‌റു യുവ കേന്ദ്ര അക്കൗണ്ടന്റ് പി. അസ്മാബി എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ അംന, ഫാതിമ തഹാനി, വിസ്മയ, ലബീബ് എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments