Skip to main content
എക്സൈസ് വകുപ്പിന്റെ സ്റ്റോള്

ആയിരം ദിനാഘോഷം: ലഹരിക്കെതിരെ ഒരു 'ത്രോ'

ലഹരിക്കെതിരെ ഒരു 'ആരോ ത്രോ' ബോര്ഡില് എറിഞ്ഞു കൊള്ളിച്ച് നിങ്ങള്ക്കും വിമുക്തിലഹരി വര്ജന മിഷനില് പങ്കാളികളാകാം. സര്ക്കാരിന്റെ ആയിരംദിന വാര്ഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗഡില് നടന്നുവരുന്ന നിറവ് പ്രദര്ശന വിപണനമേളയില് ഇതിന് അവസരമൊരുക്കിയിരിക്കുകയാണ് എക്സൈസൈസ് വകുപ്പിന്റെ സ്റ്റാളിലൂടെ സംസ്ഥാന വിമുക്തി ലഹരിവര്ജന മിഷന്. ആരോത്രോ ബോര്ഡില് പൊതുജനങ്ങള് എയ്തുകൊള്ളിക്കുന്ന ഓരോ ആരോയും ലഹരിക്കെതിരെയുള്ള പ്രതിരോധ സ്വരങ്ങളായി മാറുന്ന ഇവിടെ ബോര്ഡില് ആരോ കൊള്ളിക്കുന്നവര്ക്ക് ഉടനടി സമ്മാനവും നല്കുന്നു. ഒരാള്ക്ക് മൂന്ന് അവസരമുണ്ട്. ഇത്തരത്തില് ചെറിയ കളിയിലൂടെ വലിയ കാര്യമാണ് എക്സൈസ് വകുപ്പ് സ്റ്റാളിലൂടെ ബോധ്യപ്പെടുത്തുന്നത്. മാതാപിതാക്കളുടെ പലവിധ തിരക്കുകള് കാരണം കുട്ടികള്ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതാണ് യുവതലമുറയിലെ പല കുട്ടികളും ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടാന് കാരണമെന്ന് വ്യക്തമാക്കുന്ന പ്രതീകാത്മക രൂപങ്ങള്, പുകവലി മൂലമുണ്ടാകുന്ന തൊണ്ടയിലെ ക്യാന്സര്, വിദ്യാര്ത്ഥിയെ ലഹരിയെന്ന വിപത്ത് തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതിനെതിരെ 'മാനിഷാദ' തുടങ്ങിയ പ്രതീകാത്മക രൂപങ്ങള്, പുകവലി, മദ്യപാനം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് രോഗം പിടിപെട്ട ആന്തരികാവയവങ്ങളുടെ പ്രദര്ശനം തുടങ്ങിയവ സ്റ്റാളിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. വെറും പത്ത് പായ്ക്കറ്റ് സിഗരറ്റിന്റെ ഉപയോഗം കൊണ്ട് ഒരാളുടെ ശ്വാസകോശം ടാര് നിറഞ്ഞ് രോഗാവസ്ഥയിലാകുമെന്ന് പുകവലിക്കാരെ ബോധ്യപ്പെടുത്താനുതകുന്ന ഡോക്യുമെന്ററി പ്രദര്ശനം, ടാര് അടിഞ്ഞുകൂടി പ്രവര്ത്തനരഹിതമായ ശ്വാസകോശം, മദ്യപാനത്താല് ലിവര് സിറോസിസ് ബാധിച്ച കരള്, ലഹരി ഉപയോഗത്താല് രക്തചംക്രമണശേഷി നഷ്ടമായ ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രദര്ശനം എന്നിവയെല്ലാം ലഹരി വസ്തുക്കളോട് 'നോ' പറയുവാന് സമൂഹത്തെ പ്രേരിപ്പിക്കുന്നു. പ്രദര്ശിപ്പിച്ചിരിക്കുന്ന ഓരോ വിഷയങ്ങളെ കുറിച്ചും സ്റ്റാളിലെ ഉദ്യോഗസ്ഥര് ആധികാരികമായി വിശദീകരിച്ചു നല്കുന്നു . സ്റ്റാള് കണ്ട് ഇറങ്ങുന്നവര്ക്ക് ലഹരിക്കെതിരെ സന്ദേശമെഴുതാനുള്ള സൗകര്യവും എക്സൈസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്റ്റാള് സന്ദര്ശിക്കുന്ന കുട്ടികളുള്പ്പെടെയുള്ളവര് ഏറെ താല്പര്യത്തോടെയാണ് ഓരോ ദ്യശ്യങ്ങളും ചോദിച്ചു മനസിലാക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നതെന്ന് സ്റ്റാളിന്റെ ചുമതല വഹിക്കുന്ന വിമുക്തി പ്രിവന്റീവ് ഓഫീസര് അബ്ദുള് സലാം പറഞ്ഞു.

date