Skip to main content

പ്രകൃതി നിര്‍മ്മിത വസ്തുക്കളും വിഭവങ്ങളുമായി  പട്ടിക വര്‍ഗ വികസന വകുപ്പ്

 

               പരമ്പരാഗതമായ ആദിവാസി ചികിത്സ, പുലരി യൂണിറ്റിന്റെ പ്രകൃതി സൗഹൃദ വസ്തുക്കള്‍, പ്രകൃതി നിര്മ്മാണ സൗഹൃദ ബാഗ് യുണിറ്റ് തുടങ്ങിയ വേണമെങ്കില്‍   പട്ടിക വര് വികസന വകുപ്പിന്റെ സ്റ്റോളിലേക്ക് വരിക. സുദേവന്വൈദ്യരുടെ പരമ്പരാഗതമായ ആദിവാസി ചികിത്സ രീതികളും പച്ച മരുന്നുകളും ഇവിടെ ലഭ്യമാണ്. മുട്ടു വേദന, നടു വേദന, തലവേദന തുടങ്ങിയ അസുഖങ്ങള്‍, വിട്ടു മാറാത്ത അസുഖങ്ങള്ക്കും ഉള്ള മരുന്നുകള്കുറഞ്ഞ വിലയില്ഇവിടെ നിന്നും ലഭിക്കും. വനത്തില്നിന്നും ശേഖരിക്കുന്ന പച്ചിലകളും മരത്തിന്റെ തൊലിയും ഒക്കെയാണ് മരുന്ന് ഉണ്ടാക്കാന്ഉപയോഗിക്കുന്നത്. പ്രധാനമായും തകര, വന്തകര, മണിമരുത്, കരി മരുത്, പേഴ് തുടങ്ങിയവയാണ്  മരുന്ന് നിര്മ്മാണത്തിന് വേണ്ടത്.

  വനത്തില്നിന്നും ഈറ്റകള്‍  ശേഖരിച്ച് ആദിവാസികള്നിര്മ്മിക്കുന്ന കൊട്ട, വട്ടി, പരമ്പ് , മുറം മുതലായവയും വിവിധയിനം  തവികള്‍, ഇല്ലി നാഴിഞവറയരി, അയമോതകം   തുടങ്ങി വിവിധ ഇനം വന വിഭവങ്ങളാണ് പ്രദര്ശനത്തിനും വിപണനത്തിനുമായി പുലരി യുണിറ്റിന്റെ വക ക്രമീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിക്കാതെ നിര്മ്മിച്ച പ്രകൃതി നിര്മ്മാണ സൗഹൃദ ബാഗുകളും വില്പനയ്ക്ക് ഇവിടെ ഉണ്ട്. സര്ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഡി ഗ്രൗണ്ടില്ഒരുക്കിയ നിറവ് വിപണന- പ്രദര്ശന മേളക്ക് പട്ടിക വര് വികസന വകുപ്പ് എത്തിച്ചിരിക്കുന്നത്. ഇവ കൂടാതെ ഈറ്റയിലും , മുളയിലും നിര്മിച്ച അലങ്കാര പൂക്കൂടകളും നെയ്ത്ത് ഉത്പന്നങ്ങള്‍, പാളത്തൊപ്പികള്എന്നിവയും പ്രദര്ശനത്തിനുണ്ട്. വനസസ്യങ്ങള്കൊണ്ട് നിര്മിച്ച കുഴമ്പുകള്‍, മാങ്ങ, നാരങ്ങ, നെല്ലിക്ക, മീന്‍, പുളി തുടങ്ങി വിവിധങ്ങളായ അച്ചാറും ഇവിടെ നിന്ന് ലഭിക്കുന്നു.

 

date